Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജെ.ഡി.യു ശരിയായ...

ജെ.ഡി.യു ശരിയായ രാഷ്​ട്രീയ നിലപാട് സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷ –​കോടിയേരി

text_fields
bookmark_border
കോഴിക്കോട്: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബി.ജെ.പിക്കൊപ്പം പോയ സാഹചര്യത്തിൽ ജെ.ഡി.യു കേരള ഘടകം ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോഴിക്കോട്ട് പറഞ്ഞു. എം.പി. വീരേന്ദ്രകുമാറി​െൻറ നേതൃത്വത്തിലുള്ള കേരള ഘടകത്തിന് നിതീഷ് കുമാറി​െൻറ കൂടെ തുടരാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ കേരള ഘടകം എന്തു നിലപാട് സ്വീകരിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ജെ.ഡി.യുവിന് യു.ഡി.എഫ് വിട്ട് പുറത്തുവരാനും നിതീഷുമായുള്ള ബന്ധം വിച്ഛേദിക്കാനും സമയമായെന്നാണ് സി.പി.എം കരുതുന്നത് –കോടിയേരി കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story