Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 9:23 AM GMT Updated On
date_range 2017-07-27T14:53:59+05:30ഏളന്നൂരിൽ ത്രികോണമത്സരം
text_fieldsമട്ടന്നൂര്‍: നഗരസഭയിലെ മൂന്നാം വാര്‍ഡായ ഏളന്നൂരില്‍ ബിന്ദു പറമ്പന്‍ (സി.പി.എം), കല്ലേന്‍ പ്രകാശന്‍ (കോണ്‍ഗ്രസ്), സി. ബിജു (ബി.ജെ.പി) എന്നിവരാണ് മത്സരരംഗത്തുള്ളത്. പുനഃക്രമീകരണത്തില്‍ കാര്യമായ വ്യതിയാനങ്ങളൊന്നും പട്ടികജാതി സംവരണവാര്‍ഡായ ഇവിടെ സംഭവിച്ചിട്ടില്ല. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ എം. ഷൈലജയും സി.പി.എമ്മിലെ എം. ഉഷയും നേരിട്ടുള്ള മത്സരമായിരുന്നു. ഉഷ 396 വോട്ട് നേടിയപ്പോള്‍ ഷൈലജ 519 വോട്ടുനേടി വിജയിച്ചു. 123 വോട്ടായിരുന്നു ഭൂരിപക്ഷം. ബി.ജെ.പി മത്സരരംഗത്തില്ലായിരുന്നു. പൊതുേവ കാര്‍ഷികമേഖലയായ ഏളന്നൂര്‍ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മുന്നിട്ടുനില്‍ക്കുന്ന പ്രദേശമാണ്. ഗതാഗതസൗകര്യവും കുടിവെള്ളക്ഷാമവും പരിഹരിക്കപ്പെടേണ്ടതുണ്ട്. ബസ് സര്‍വിസില്ലാത്ത മേഖലയാണിത്. ബി.ജെ.പി മത്സരരംഗത്തുള്ള സ്ഥിതിക്ക് വോട്ടിങ് നിലയില്‍ കാര്യമായ വ്യതിയാനം ഉണ്ടാകുമെന്നാണ് ഇരുമുന്നണികളും കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പംനിന്ന വാര്‍ഡ് ഇത്തവണ ഇടതുമാറുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. എന്നാല്‍, കഴിഞ്ഞതവണത്തെക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. കഴിഞ്ഞതവണ 1035 വോട്ടര്‍മാരില്‍ 915 പേരായിരുന്നു വോട്ട് ചെയ്തത്. ഇത്തവണ 1156 വോട്ടാണുള്ളത്. ഏളന്നൂര്‍ അംഗന്‍വാടിയാണ് പോളിങ് സ്റ്റേഷന്‍.
Next Story