Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:47 AM GMT Updated On
date_range 2017-07-26T16:17:59+05:30ബി.എസ്.എൻ.എൽ ഫോർ ജി പ്ലസ് വൈഫൈ ഹോട്സ്പോട്ട് സംവിധാനം പ്രവർത്തനക്ഷമമാവുന്നു
text_fieldsകണ്ണൂർ: ബി.എസ്.എൻ.എൽ ഫോർ ജി പ്ലസ് വൈഫൈ ഹോട്സ്പോട്ട് സംവിധാനം പ്രവർത്തനക്ഷമമാവുന്നു. കേന്ദ്ര സർക്കാറിെൻറ ഡിജിറ്റൽ ഇന്ത്യ പദ്ധതി പരിപോഷിപ്പിക്കുന്നതിെൻറ ഭാഗമായി ജനത്തിരക്കുള്ള പട്ടണങ്ങളിലും മറ്റും കുറഞ്ഞ നിരക്കിലും ഫോർ ജി പ്ലസ് വേഗതയിലും ഇൻറർനെറ്റ് ഉപയോഗിക്കുന്നത് സാധ്യമാക്കുന്നതിന് ബി.എസ്.എൻ.എൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 40 സ്ഥലങ്ങളിലാണ് ഹൈസ്പീഡ് ഡാറ്റ ഉപേയാഗിക്കാവുന്ന ഹോട്സ്പോട്ട് സംവിധാനം ഒരുക്കുന്നത്. ഏതു കമ്പനിയുടെ മൊബൈൽ ഉപഭോക്താക്കൾക്കും വൈഫൈ സംവിധാനമുള്ള ഏതൊരു ഉപകരണം വഴിയും ഫോർ ജി പ്ലസ് വേഗത ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ അധികൃതർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. ഒറ്റത്തവണ 100 എം.ബി ഡാറ്റ സൗജന്യമായി ലഭിക്കുന്ന 'ബി.എസ്.എൻ.എൽ വൈഫൈ' ആണ് ഒന്നാമത്തെ രീതി. സൗജന്യ ഉപയോഗശേഷം 10 രൂപ മുതൽ 599 രൂപ വരെയുള്ള 11 പ്രീമിയം ഹോട്സ്പോട്ട് പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് ഓൺലൈൻ ആയി റീചാർജ് ചെയ്ത് ഈ സേവനം തുടർന്നും ഉപയോഗിക്കാം. പേപ്പർ കൂപ്പണുകൾ ഉടൻ വിപണിയിലെത്തും. നിലവിൽ ഡാറ്റ റീചാർജ് ചെയ്യാത്ത ബി.എസ്.എൻ.എൽ ഉപഭോക്താക്കളും മറ്റു കമ്പനികളുടെ മൊബൈൽ ഉപഭോക്താക്കളും ഈ രീതിയാണ് അവലംബിക്കേണ്ടത്. മൊബൈൽ നമ്പറും വൺടൈം പാസ്വേർഡും ഉപയോഗിച്ചാണ് ഇൻറർനെറ്റിൽ പ്രവേശിക്കുക. ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഡാറ്റ പ്ലാനിൽ നിന്നുകൊണ്ട് ബി.എസ്.എൻ.എൽ ഫോർ ജി പ്ലസിലൂടെ ഉയർന്ന വേഗതയിൽ സേവനം ലഭ്യമാക്കുന്നതാണ് അടുത്ത രീതി. ബ്രോഡ്ബാൻഡ് വരിക്കാർക്ക് അവരുടെ നിലവിലുള്ള ബ്രോഡ്ബാൻഡ് അക്കൗണ്ടിനുള്ള യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് 'ബ്രോഡ്-ഫൈ' എന്ന പേരിലുള്ള ലിങ്ക് വഴി ഡാറ്റ ഉപയോഗിക്കുന്നതാണ് മൂന്നാമത്തെ രീതി. സുപ്രീം കോടതി വിജ്ഞാപനപ്രകാരം ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കളുടെ കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കണ്ണൂർ, കാസർകോട്, മാഹി പ്രദേശങ്ങളിലുള്ള എല്ലാ കസ്റ്റമർ സർവിസ് സെൻററുകളിലും ഫ്രാഞ്ചൈസി ഷോപ്പുകളിലും തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം എല്ലാ ടെലിഫോൺ എക്സ്ചേഞ്ചുകളിലും അക്ഷയ സെൻററുകളിലും ഈ സൗകര്യം ലഭ്യമാക്കും. ദീർഘകാലമായി ഉപയോഗിക്കുന്ന മൊബൈൽ കണക്ഷനുകൾ മറ്റാരുടെയെങ്കിലും പേരിലാണെങ്കിൽ അത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താവിെൻറ പേരിൽ മാറ്റുന്നതിന് ആധാർ ലിങ്കിങ് സഹായകരമാണ്. പുതുതായി ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ ഒപ്റ്റിക് കണക്ഷനുകൾ 2018 ജൂലൈ 17നുള്ളിൽ എടുക്കുന്നവർക്ക് ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി. വാർത്തസമ്മേളനത്തിൽ ബി.എസ്.എൻ.എൽ (കണ്ണൂർ) ജോയൻറ് ജനറൽ മാനേജർ അശോക് എച്ച്. കല്ലർ, ഡി.ജി.എം (ഫിനാൻസ്) കെ.ജെ. സെബാസ്റ്റ്യൻ, ഡി.ജി.എം (മൊബൈൽ ആൻഡ് മാർക്കറ്റിങ്) പി. ഭരതൻ, എ.ജി.എം (മാർക്കറ്റിങ്) ഇ. കൃഷ്ണൻ, പി.ആർ.ഒ പി.പി. സുലൈമാൻ എന്നിവർ സംബന്ധിച്ചു.
Next Story