Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:32 AM GMT Updated On
date_range 2017-07-26T16:02:59+05:30ശബരിമലയിൽ 30 കോടിയുടെ വികസനത്തിന് ഭരണാനുമതി
text_fieldsശബരിമല: കേന്ദ്ര സർക്കാറിെൻറ 'സ്വദേശി ദർശൻ' പദ്ധതിയിൽ ഉൾപ്പെടുത്തി ശബരിമല, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ 30 കോടി രൂപയുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി നൽകി. ശബരിമല മാസ്റ്റർപ്ലാൻ കമ്മിറ്റി ചെയർമാൻ കെ. ജയകുമാറിെൻറ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പമ്പയിൽ അഞ്ച് എം.എൽ.ഡി കപ്പാസിറ്റിയുള്ള സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറിെൻറ (എസ്.ടി.പി) പ്രോജക്ട് റിപ്പോർട്ടിന് അംഗീകാരം നൽകി. 1,23,000 ചതുരശ്ര അടിയിലുള്ള അന്നദാന മണ്ഡപം സന്നിധാനത്ത് ഇൗ തീർഥാടനകാലം തുടങ്ങും മുമ്പ് പൂർത്തിയാക്കും. അവിടെ നിലവാരവും പരിശീലനവും സിദ്ധിച്ചവരെ നിയോഗിച്ച് അന്നദാനം നടത്താനും തീരുമാനമായി. നിലക്കലിൽ 50 ലക്ഷം ലിറ്റർ ശേഷിയുള്ള വാട്ടർ ടാങ്കും ശുചീകരണ പ്ലാൻറും സ്ഥാപിക്കാനും ധാരണയായി. നിലക്കലിൽ നാല് മെഗാവാട്ട് വൈദ്യുതി സംസ്ഥാന വൈദ്യുതി ബോർഡുമായി ചേർന്ന് സൗരോർജത്തിൽ കൂടി ഉൽപാദിപ്പിക്കാനും തീരുമാനിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ, ദേവസ്വം കമീഷണർ സി.പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എൻജിനീയർ (ജനറൽ) ജി. മുരളീകൃഷ്ണൻ, പ്രോജക്ട് ചീഫ് എൻജിനീയർ പി.എസ്. ജോളി ഉല്ലാസ്, പൊലീസ് എ.ഡി.ജി.പി സുധേഷ്കുമാർ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർ മോഹനനാഥപണിക്കർ, ദേവസ്വം ചീഫ് എൻജിനീയർ വി. ശങ്കരൻപോറ്റി, എ. കസ്തൂരിരംഗൻ, ജി. മഹേഷ്, കുമരൻ കുമാർ, ജി.എസ്. ബൈജു, മുരളി കോട്ടക്കകം എന്നിവർ സംബന്ധിച്ചു.
Next Story