Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 10:29 AM GMT Updated On
date_range 26 July 2017 10:29 AM GMTസ്വയംതൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: മതന്യൂനപക്ഷ വിഭാഗത്തിൽെപട്ട 18നും 55നും ഇടയിൽ പ്രായമുള്ളവരിൽനിന്ന് സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ സ്വയംതൊഴിൽ വായ്പക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപ്രദേശത്ത് വസിക്കുന്ന 81,000 രൂപയിൽ താഴെയും നഗരപ്രദേശത്ത് 1,03,000 രൂപയിൽ താഴെയും കുടുംബവാർഷിക വരുമാനമുള്ള വ്യക്തികൾക്ക് 20 ലക്ഷം രൂപവരെ ആറു ശതമാനം പലിശനിരക്കിൽ വായ്പ അനുവദിക്കും. ഇതിനുപുറമേ ആറു ലക്ഷത്തിന് താഴെ കുടുംബവാർഷിക വരുമാനമുള്ള പുരുഷന്മാർക്ക് എട്ടുശതമാനം പലിശനിരക്കിലും സ്ത്രീകൾക്ക് ആറുശതമാനം പലിശനിരക്കിലും പരമാവധി 30 ലക്ഷം രൂപവരെയും വായ്പ ലഭിക്കും. കാർഷിക, ചെറുകിട വ്യവസായ, സേവന മേഖലയിൽെപട്ട ഏതു നിയമാനുസൃത സംരംഭത്തിനും വായ്പ നൽകും. തിരിച്ചടവ് കാലാവധി പരമാവധി 60 മാസം കൃത്യമായി തിരിച്ചടക്കുന്നവർക്ക് പലിശയിൽ പ്രത്യേക സബ്സിഡിയും നൽകും. അപേക്ഷാഫോറവും കൂടുതൽ വിവരങ്ങളും കോർപറേഷെൻറ ജില്ല ഓഫിസുകളിലും ഉപജില്ല ഓഫിസുകളിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story