Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:40 AM GMT Updated On
date_range 2017-07-25T14:10:14+05:30ഫൈബർവള്ളം മറിഞ്ഞ് അന്യസംസ്ഥാന മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsപഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് കടപ്പുറം അഴിമുഖത്ത് മത്സ്യബന്ധന . ഒഡിഷയിലെ കുർദബുസന്തപുരിയിലെ ബബൻ ബെഹറയാണ് (43) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. മത്സ്യബന്ധനംകഴിഞ്ഞ വള്ളം കരയോടടുപ്പിക്കുന്നതിനിടയിലായിരുന്നു തിരയിൽപെട്ട വള്ളംമറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവർ നീന്തിരക്ഷപ്പെട്ടെങ്കിലും ബബൻ െബഹറ വള്ളത്തിനിടയിൽപെട്ടുപോവുകയായിരുന്നു. 20 ദിവസംമുമ്പാണ് അപകടത്തിൽപെട്ട വള്ളത്തിൽ ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ജുനു െബഹറ. മക്കൾ. രത്നാക്ക്, സൊനു, കനക. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Next Story