Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:52 AM GMT Updated On
date_range 2017-07-24T14:22:52+05:30ചാന്ദ്രദിനാചരണം
text_fieldsകാസർകോട്: അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ ശാസ്ത്ര ക്ലബിെൻറ നേതൃത്വത്തിൽ ചാന്ദ്രദിനത്തിെൻറ ഭാഗമായി 'സിനിമാഗാനങ്ങളുടെ അമ്പിളിക്കാലം' എന്നപേരിൽ ഗാനമഞ്ജരി, ചാന്ദ്ര പര്യവേക്ഷണ വിഡിയോ പ്രദർശനം, പോസ്റ്ററുകൾ, ചിത്രരചന, കവിതരചന, ശാസ്ത്രപരീക്ഷണം, ക്വിസ് പരിപാടി എന്നിവ സംഘടിപ്പിച്ചു. സി.പി.സി.ആർ.ഐ കൃഷിവിജ്ഞാനകേന്ദ്രം ചീഫ് ടെക്നിക്കൽ ഓഫിസർ ഡോ. എസ്. ലീന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ യു. രാമ അധ്യക്ഷത വഹിച്ചു. ഇ.പി. ശോഭകുമാരി, എ. ജയദേവൻ, കെ. സുബ്രഹ്മണ്യൻ, ഷർമിള എന്നിവർ സംസാരിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ പി. സരിത സ്വാഗതവും പ്രീതി നന്ദിയും പറഞ്ഞു. അശോകൻ കുണിയേരി, റാം മനോഹർ, കെ. സ്വപ്ന, എ. സർവമംഗള റാവു, എം.വി. ഷൈലജ, മനോജ്‌കുമാർ എന്നിവർ നേതൃത്വം നൽകി.
Next Story