Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:46 AM GMT Updated On
date_range 2017-07-24T14:16:41+05:30പ്രതിഭാസംഗമം
text_fieldsശ്രീകണ്ഠപുരം: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭപരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ കുട്ടികളെയും വിജയിപ്പിച്ച മടമ്പം മേരീലാൻഡ് സ്കൂളിനുള്ള അനുമോദനവും ഉപഹാരവിതരണവും നഗരസഭ ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ നിഷിത റഹ്മാൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ജോസഫീന ടീച്ചർ, അപ്പച്ചൻ, വി.വി. സന്തോഷ്, ഷൈല ജോസഫ്, കൗൺസിലർമാരായ അഡ്വ. എം.സി. രാഘവൻ, കെ. ബിനോയി എന്നിവർ സംസാരിച്ചു . ഇവരുടെ സത്യസന്ധതക്ക് പൊൻതിളക്കം ശ്രീകണ്ഠപുരം: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണമോതിരം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച വിദ്യാർഥികൾ മാതൃകയായി. പയ്യാവൂർ ഗവ. യു.പി സ്കൂൾ ആറാംതരം വിദ്യാർഥികളായ പയ്യാവൂരിലെ എടത്തിലെവീട്ടിൽ അക്ഷയ് ജയകുമാർ (11), കുഞ്ഞിമംഗലം വീട്ടിൽ ഗോകുൽ കൃഷ്ണ (11), പുതിയവീട്ടിൽ വൈഷ്‌ണവ് (11) എന്നിവരാണ് മാതൃക കാട്ടിയത്. കഴിഞ്ഞദിവസം വൈകീട്ട് സ്കൂളിൽനിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പയ്യാവൂർ സഹകരണബാങ്കിന് മുന്നിലെ റോഡിൽെവച്ച് ഇവർക്ക് മോതിരം കളഞ്ഞുകിട്ടിയത്. തുടർന്ന് മൂവരും മോതിരവുമായി പയ്യാവൂർ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് പരിശോധിച്ചപ്പോൾ വിവാഹസ്വർണ മോതിരമാണെന്ന് മനസ്സിലാക്കി. വിദ്യാർഥികളെ പൊലീസ് അനുമോദിച്ചു.
Next Story