Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:08 AM GMT Updated On
date_range 22 July 2017 9:08 AM GMTപി.ജി.ഡി.സി.എ: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കണ്ണൂർ: തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം അടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് എല്‍.ബി.എസ് സെൻറർ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജിയുടെ എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍ നടത്തുന്ന പി.ജി.ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഒന്നരവര്‍ഷത്തെ കോഴ്സിന് 5000 രൂപക്ക് മുകളില്‍ വരുമാനമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ആകെ ഫീസിെൻറ 50 ശതമാനവും 5000 രൂപയില്‍ താഴെയുള്ളവര്‍ക്ക് 75 ശതമാനവും പട്ടികജാതി-വര്‍ഗ തൊഴിലാളികളുടെ മക്കള്‍ക്ക് 100 ശതമാനവും ഫീസിളവ് ലഭിക്കും. ഇവർക്ക് 10 ശതമാനം സംവരണവും ലഭിക്കും. അപേക്ഷാഫോറം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ല കാര്യാലയങ്ങളില്‍ 31വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അശോക ബില്‍ഡിങ്, മൂന്നാംനില, താളിക്കാവ് റോഡ്, കണ്ണൂര്‍- ഒന്ന് എന്ന വിലാസത്തിലാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള അപേക്ഷകള്‍ അയക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story