Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:06 AM GMT Updated On
date_range 2017-07-22T14:36:25+05:30ജനസൗഹൃദ കേരള പൊലീസ് രാജ്യത്തിന് മാതൃക ^ലോക്‌നാഥ് ബെഹ്‌റ
text_fieldsജനസൗഹൃദ കേരള പൊലീസ് രാജ്യത്തിന് മാതൃക -ലോക്‌നാഥ് ബെഹ്‌റ കണ്ണൂർ: ജനമൈത്രി പൊലീസ്, എസ്.പി.സി തുടങ്ങിയ സോഷ്യല്‍ പൊലീസിങ് രീതികള്‍ വിജയകരമായി നടപ്പാക്കിയ കേരള പൊലീസ് രാജ്യത്തിന് മാതൃകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന വിവിധ െപാലീസ് സേനകളുടെ പാസിങ് ഒൗട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പ്രതിഭക്കും അഭിരുചിക്കും അനുസരിച്ച് പൊലീസിങ്ങിെൻറ വിവിധ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ സേനാംഗങ്ങള്‍ തയാറാകണം. ജോലി ആസ്വാദ്യകരമാക്കാനും സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കഴിവിനും താല്‍പര്യത്തിനുമനുസരിച്ച് ക്രമസമാധാനം, കുറ്റാന്വേഷണം, സൈബര്‍ സെല്‍, കമാൻഡോ ഓപറേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പൊലീസുകാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. സേനയിലേക്കുള്ള പുതിയ റിക്രൂട്ട്മെൻറുകളില്‍ ബി.ടെക്ക് ഉൾപ്പെടെ സാങ്കേതിക ജ്ഞാനമുള്ളവര്‍ ഏറെയുള്ളതിനാല്‍ സാങ്കേതികരംഗത്തെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. 2016ല്‍ പരിശീലനമാരംഭിച്ച കേരള സായുധസേനയിലെ വിവിധ ബറ്റാലിയനുകളിലെ 96ഉം ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ 25ഉം പേരുള്‍പ്പെടെ 121 പേരാണ് പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. ഇവരില്‍ ഒരാള്‍ എം.ഫില്‍, 16 പേര്‍ പി.ജി, അഞ്ചുപേര്‍ ബി.ടെക്ക്, ഒരാള്‍ ബി.എഡ്, 45 പേര്‍ ബിരുദം, രണ്ടുപേര്‍ ഡിപ്ലോമ, ഒമ്പതുപേര്‍ ഐ.ടി.ഐ യോഗ്യതകളുള്ളവരാണ്. മികച്ച പരിശീലനത്തിനുള്ള സമ്മാനം നേടിയ സായുധസേനയിലെ സി.ജി. രഞ്ജിത് (ബെസ്റ്റ് ഷൂട്ടര്‍), അഖില്‍ അരവിന്ദ് (ബെസ്റ്റ് ഇന്‍ഡോര്‍), സി. അജിത്ത് (ബെസ്റ്റ് ഔട്ട് ഡോര്‍, ബെസ്റ്റ് ഓള്‍ റൗണ്ടര്‍) എന്നിവര്‍ക്കും ഐ.ആര്‍.ബിയിലെ കെ.സി. രതീഷ്കുമാര്‍ (ബെസ്റ്റ് ഷൂട്ടര്‍), എ. അനീഷ് (ബെസ്റ്റ് ഇന്‍ഡോര്‍), ടി.കെ. ഷഹിൻ (ബെസ്റ്റ് ഔട്ട്‌ഡോര്‍), എൻ.ആർ. വരുണ്‍ഘോഷ് (ബെസ്റ്റ് ഓള്‍ റൗണ്ടര്‍) എന്നിവര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സായുധസേനാവിഭാഗം എ.ഡി.ജി.പി സുേധഷ്കുമാര്‍, ഡി.ഐ.ജി ഷഫിന്‍ അഹമ്മദ്, കെ.എ.പി നാലാം ബറ്റാലിയന്‍ കമാൻഡൻറ് സഞ്ജയ്കുമാര്‍ ഗുരുഡിന്‍, ഐ.ആര്‍.ബി കമാൻഡൻറ് പി.എസ്. ഗോപി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story