Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:48 AM GMT Updated On
date_range 2017-07-22T14:18:59+05:30അധ്യാപക പാനൽ
text_fieldsകണ്ണൂർ: കണ്ണൂർ ഗവ. പോളിടെക്നിക് കോളജിൽ 2017-18 അധ്യയന വർഷത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് വുഡ് ആൻഡ് പേപ്പർ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കിൽ ആയത് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 25ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഒാഫിസിൽ എത്തണം. സീെറ്റാഴിവ് കണ്ണൂർ: തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹാൻഡ്ലൂം ടെക്നോളജി (െഎ.െഎ.എച്ച്.ടി) ആഗസ്റ്റിൽ ആരംഭിക്കുന്ന ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവർ ജൂലൈ 24ന് നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിന് യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. ഫാഷൻ ഡിസൈനിങ്, ഗാർമെൻറ് മാനുഫാക്ചറിങ് ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ ടെക്നോളജി, പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് മാനേജ്മെൻറ്, ക്ലോത്തിങ് മാത്തമാറ്റിക്സ് ആൻഡ് ഗാർമെൻറ് ലാബ് തുടങ്ങിയ വിഷയങ്ങൾ പ്രധാനമായി ഉൾക്കൊള്ളുന്ന ഇൗ കോഴ്സിൽ ലോകോത്തര ഡിസൈൻ സോഫ്റ്റുവെയറുകളായ വണ്ടർ വീവ്, ലാക്ട്ര, റീച്ച്, കാഡ് എന്നിവയിൽ വിദഗ്ധ പരിശീലനവും നൽകുന്നു. കോഴ്സ് ഫീസ് കോഷൻ ഡെപ്പോസിറ്റുൾെപ്പടെ 21,200 രൂപ (രണ്ടു സെമസ്റ്റർ ഉൾപ്പെടെ). കൂടുതൽ വിവരങ്ങൾക്ക് േഫാൺ: 0497 2835390. വെബ്സൈറ്റ്: www.iihtkannur.ac.in
Next Story