Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:45 AM GMT Updated On
date_range 22 July 2017 8:45 AM GMTകണിച്ചാർ പഞ്ചായത്ത് ബസ്സ്റ്റാൻഡ് നിർമാണം അവസാനഘട്ടത്തിലേക്ക്
text_fieldsbookmark_border
കണിച്ചാർ: പഞ്ചായത്ത് ബസ്സ്റ്റാൻഡ് നിർമാണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ആറുമാസം മുമ്പ് ആരംഭിച്ച നിർമാണ പ്രവൃത്തി ആഗസ്റ്റ് 30ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. വേൾഡ് ബാങ്കിെൻറ പിന്നാക്ക പഞ്ചായത്തുകൾക്ക് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം നടക്കുന്നത്. രണ്ട് കോടി രൂപയാണ് വേൾഡ് ബാങ്ക് കണിച്ചാർ പഞ്ചായത്തിനു നൽകിയത്. അതിൽ മൂന്നു അംഗൻവാടികളും ഒരു ഹോമിയോ ഡിസ്പെൻസറിയും ഉൾപ്പെടും. പഞ്ചായത്ത് ബസ്സ്റ്റാൻഡിനായി ഒന്നേകാൽ കോടി രൂപയുടെ ഫണ്ടാണ് നീക്കി വെച്ചത്. ഇതിൽ കെട്ടിടം, റോഡ്, ബസ് യാർഡ് എന്നിവ ഉൾപ്പെടും. ഇതുകൂടാതെ ബസ്സ്റ്റാൻഡ് കെട്ടിടത്തിെൻറ മുകൾ വശത്തു പഞ്ചായത്ത് ഓഫിസും നിർമിക്കുന്നുണ്ട്. രണ്ട് ഹൈമാസ്റ്റ് ലൈറ്റും സ്റ്റാൻഡിൽ സ്ഥാപിക്കും. നിലവിൽ കെട്ടിടത്തിെൻറ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കണിച്ചാറുകാരുടെ ചിരകാല സ്വപ്നങ്ങളിൽ ഒന്നാണ് ബസ്സ്റ്റാൻഡ്. അതുകൂടാതെ മൾട്ടി തിയറ്റർ കൂടി വരുന്നതോടെ മലയോരത്തെ പ്രധാന പട്ടണമായി മാറും കണിച്ചാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story