Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 9:06 AM GMT Updated On
date_range 21 July 2017 9:06 AM GMTദ്രുതകര്‍മസേന സന്ദര്‍ശനം നടത്തി
text_fieldsbookmark_border
ചെറുപുഴ: ദേശീയ ദ്രുതകര്‍മസേന മലയോരത്തെ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു. കമാൻഡൻറ് എം.ജി. നായരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍നിന്നുള്ള 60 അംഗ സേനയാണ് ചെറുപുഴ, പെരിങ്ങോം സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചത്. അടിയന്തര സാഹചര്യങ്ങളില്‍ നിയമപാലനവും രക്ഷാപ്രവര്‍ത്തനവും സാധ്യമാക്കുന്നതിന് വിവിധ പ്രദേശങ്ങളുടെ സ്ഥിതിവിവരങ്ങള്‍ മനസ്സിലാക്കുന്നതിനും രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനുമായാണ് സേന സന്ദർശനം നടത്തിയത്. വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘാംഗങ്ങള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിലയിരുത്തിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story