Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:01 AM GMT Updated On
date_range 2017-07-21T13:31:29+05:30സിസ്റ്റർ മരിയ സെലിൻ അനുസ്മരണം
text_fieldsകണ്ണൂര്‍: മലബാറിലെ പ്രഥമ ദൈവദാസിയായ സിസ്റ്റര്‍ മരിയ സെലിെൻറ 60ാം ചരമവാര്‍ഷികം ശനിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിെൽ 9.30ന് പയ്യാമ്പലം ഉര്‍സുലിന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് അങ്കണത്തില്‍ പ്രാർഥനശുശ്രൂഷ, 10ന് സമൂഹ ദിവ്യബലി എന്നിവ നടക്കും. തുടർന്ന് അനുസ്മരണ സമ്മേളനം തലശ്ശേരി അതിരൂപത മെത്രാൻ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ദേവസ്യ ഈരത്തറ, സിസ്റ്റര്‍ വിനയ പുരയിടത്തില്‍, ഫാ. ജോര്‍ജ് പൈനാടത്ത്, സിസ്റ്റര്‍ വീണ പണങ്ങാട്ട്, സിസ്റ്റര്‍ ലിസി ജോസ് എന്നിവര്‍ പങ്കെടുത്തു.
Next Story