Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജോബിന് അഭയമൊരുക്കി...

ജോബിന് അഭയമൊരുക്കി വ്യാപാരികൾ

text_fields
bookmark_border
ശ്രീകണ്ഠപുരം: അനാഥനായി പാലത്തിനടിയിൽ കഴിഞ്ഞയാൾക്ക് വ്യാപാരികൾ തുണയായി. വളെക്കെ പാലത്തിനുതാഴെ ഓല വിരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയ ജോബിനാണ് (62) ശ്രീകണ്ഠപുരം വ്യാപാരി യൂത്ത് വിങ് പ്രവർത്തകർ രക്ഷയൊരുക്കിയത്. പയ്യാവൂർ വെമ്പുവ തെരേസാ ഭവൻ അതികൃതരുമായി ബന്ധപ്പെട്ട് ജോബിനെ അവിടെയെത്തിക്കുകയാണ് ചെയ്തത്. പാലത്തിനടിയിൽ കാലിൽ വ്രണംപിടിച്ച് നടക്കാൻകഴിയാതെ ചുരുണ്ടുകിടക്കുന്ന ജോബിനെ കുളിപ്പിച്ച് മുടിയും താടിയും വെട്ടിയാണ് വെമ്പുവയിലെ അനാഥമന്ദിരത്തിലെത്തിച്ചത്. ------------വ്യാപാരി ഏകോപന സമിതി------------------- ശ്രീകണ്ഠപുരം യൂനിറ്റ് പ്രസിഡൻറ് സി.സി. മാമു ഹാജി, യൂത്ത് വിങ് ഭാരവാഹികളായ ജില്ല സെക്രട്ടറി സി.എച്ച്. നാസർ, യൂനിറ്റ് പ്രസിഡൻറ് കെ.പി. ഇബ്രാഹീം, ജന. സെക്രട്ടറി നിയാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story