Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:58 AM GMT Updated On
date_range 2017-07-19T14:28:47+05:30നാലംഗ കുടുംബത്തിെൻറ മരണം: അന്വേഷണം മുക്കുപണ്ട തട്ടിപ്പിലേക്ക്; ബാങ്ക് മാേനജറും ജീവനക്കാരനും അറസ്റ്റില്‍
text_fieldsമംഗളൂരു: ഉഡുപ്പിയില്‍ ജ്വല്ലറി ഉടമയും കുടുംബവും മരിച്ച സംഭവത്തിെൻറ അന്വേഷണം ബാങ്കില്‍ നടന്ന മുക്കുപണ്ട പണയ തട്ടിപ്പിലേക്ക് നീളുന്നു. പടുബെല്ലെയില് സ്വര്‍ണവ്യാപാരിയായിരുന്ന ശങ്കര്‍ ആചാര്യ (50), ഭാര്യ നിര്‍മല (45), മക്കളായ ശ്രുതി (24), ശ്രേയ (21) എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച വീട്ടിനകത്ത് വിഷം അകത്തുചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ആചാര്യ ഇന്നാജെ സഹകരണ കാര്‍ഷിക ബാങ്കില്‍നിന്ന് 64 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 92 തവണയായി 2.7 കിലോഗ്രാം ഈടുവെച്ചാണ് തുക വായ്പയെടുത്തിരുന്നത്. എന്നാൽ, ബാങ്ക് ഭരണസമിതി നടത്തിയ പരിശോധനയില്‍ 150 ഗ്രാം ഒഴികെ സ്വര്‍ണംപൂശിയ വെള്ളി ആഭരണങ്ങളാണെന്ന് കണ്ടെത്തി. തട്ടിപ്പ് വെളിച്ചത്തായ വിവരം കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആചാര്യ അറിഞ്ഞു. പിറ്റേന്നാണ് മൃതദേഹങ്ങള്‍ കണ്ടത്. ആത്മഹത്യയാകാമെന്ന നിഗമനമുണ്ടെങ്കിലും പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് കെ.ടി. ബാലകൃഷ്ണന് പറഞ്ഞു. എല്ലാവശങ്ങളും അന്വേഷിക്കും. ബാങ്ക് മാേനജിങ് ഡയറക്ടറുടെ പരാതിയില്‍ മാേനജര് ഉമേഷ് അമിന്‍, അപ്രൈസര്‍ ഉമേഷ് ആചാര്യ എന്നിവരെ അറസ്റ്റ് ചെയ്തു.
Next Story