Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:56 AM GMT Updated On
date_range 2017-07-19T14:26:49+05:30മനോഹരന് അന്ത്യാഞ്ജലി
text_fieldsപയ്യന്നൂർ: പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ എം. മനോഹരന് വിട. മുൻ മന്ത്രിയും മെഡിക്കൽ കോളജ് സ്ഥാപകനുമായിരുന്ന എം.വി. രാഘവനുമായി അടുത്ത ബന്ധം പുലർത്തിയ മനോഹരൻ തുടക്കം മുതൽ കോളജിൽ ജോലി ചെയ്തുവരുകയായിരുന്നു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ഡിപ്പാർട്മെൻറ് അസിസ്റ്റൻറായിരുന്നു. രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ ജോലിയില്‍ നിന്നും വിരമിക്കാനിരിക്കെയാണ് ആകസ്മികമായി ജീവിതത്തില്‍ നിന്നുതന്നെ അദ്ദേഹം വിടപറഞ്ഞത്. രാവിലെ 11മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതുദർശനത്തിനുവെച്ചു. ടി.വി. രാജേഷ് എം.എൽ.എ, മെഡിക്കൽ കോളജ് ഭരണ സമിതി അംഗങ്ങളായ വി.വി. രമേശൻ, ഡോ.കെ.പ്രഭാകരൻ, കെ. ഉഷ, സി.കെ. നാരായണൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ. സുധാകരൻ, െഡൻറൽ കോളജ് പ്രിൻസിപ്പൽ ഡോ. പി. സജി, ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ.കെ. പ്രേമലത, പ്രഫ.എം.കെ. പ്രീത, സിസി ജോസഫ്, ഡോ.എം.കെ. ബാലചന്ദ്രൻ, ഡോ.കെ.പി. മനോജ്, ഡോ.എസ്.എം. അഷ്‌റഫ്, കെ. പത്മനാഭൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഒരുമണിയോടെ സ്വദേശമായ കണ്ണപുരത്തേക്ക് മൃതദേഹം കൊണ്ടുപോയി. മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ ശേഖരൻ മിനിയോടൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.പി. ജയബാലൻ, കെ. ദാമോദരൻ എന്നിവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വൈകീട്ട് നാലുമണിയോടെ സംസ്കാര ചടങ്ങുകൾ നടന്നു.
Next Story