Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:49 AM GMT Updated On
date_range 19 July 2017 8:49 AM GMTശ്രീകണ്ഠപുരത്ത് മാലിന്യക്കൂമ്പാരം
text_fieldsbookmark_border
ശ്രീകണ്ഠപുരം: പകർച്ചപ്പനിയും മറ്റും പടർന്നുപിടിക്കുമ്പോഴും നഗരസഭ മയക്കത്തിൽ. കോട്ടൂർ പാലത്തിനടിയിലടക്കം മാലിന്യം തള്ളിയത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. ടൗണിലെ മാലിന്യങ്ങളേറെയും പുഴയിലും പുഴക്കരയിലും നിക്ഷേപിച്ചതിനാൽ ഇവിടങ്ങൾ കൊതുകുവളർത്തുകേന്ദ്രമായി മാറിയിരിക്കുകയാണ്. രൂക്ഷമായ ദുർഗന്ധം കാരണം വഴിനടക്കാൻപോലുമാകുന്നില്ലെന്നാണ് നാട്ടുകാരും വ്യാപാരികളും പറയുന്നത്. ലഹരിവിരുദ്ധ ജനസദസ്സ് ശ്രീകണ്ഠപുരം: ചുഴലി നവഭാവനഗ്രന്ഥാലയത്തിെൻറ നേതൃത്വത്തിൽ ലഹരിവിരുദ്ധ ജനസദസ്സ് ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ കെ. രത്നാകരൻ ക്ലാസെടുത്തു. എം. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.പി. റംലത്ത്, പി. വിലാസിനി, എം.എം. രമേശൻ, പി. അബ്ദുറഹ്മാൻ, കെ.പി. കുമാരൻ, വി. ഗംഗാധരൻ, പി. സൂരജ്, പി.പി. ജിജിത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story