Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 8:25 AM GMT Updated On
date_range 2017-07-17T13:55:55+05:30േപ്രാജക്ട് മാനേജറുടെ ഒഴിവ്
text_fieldsകണ്ണൂർ: എച്ച്.ഐ.വി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകളുടെ ഇടയിൽ ചോലയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺേട്രാൾ സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന സുരക്ഷ പദ്ധതിയിൽ േപ്രാജക്ട് മാനേജറുടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. എം.എസ്.ഡബ്ല്യുവും എച്ച്.ഐ.വി മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ശമ്പളം 15000 രൂപ. യാത്രാബത്ത ഇനത്തിൽ 700 രൂപയും ലഭിക്കും. യോഗ്യതയുള്ളവർ അപേക്ഷയും ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും സഹിതം തിങ്കളാഴ്ച രാവിലെ 11ന് ജില്ല ആശുപത്രിക്ക് സമീപമുള്ള േപ്രാജക്ട് ഓഫിസിൽ ഹാജരാവണം. ഫോൺ: 0497 2734571, 9847949444. ദേശീയ അവാർഡിന് അപേക്ഷിക്കാം കണ്ണൂർ: ശാരീരിക വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ദേശീയ അവാർഡ് 2017ന് അപേക്ഷ ക്ഷണിച്ചു. മികച്ച വികലാംഗ ജീവനക്കാർ/സ്വയം തൊഴിൽ ചെയ്യുന്നവർ, വികലാംഗർക്ക് നിയമനം നൽകിയിട്ടുള്ള മികച്ച തൊഴിൽദായകർ, വികലാംഗ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ, വികലാംഗരുടെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ കണ്ടുപിടിച്ചവർ, വികലാംഗർക്ക് തടസ്സമില്ലാത്ത ചുറ്റുപാട് സൃഷ്ടിക്കുന്നതിന് മികച്ച പ്രകടനം നടത്തുന്നവർ, പുനരധിവാസ പ്രവർത്തനം നടത്തുന്ന മികച്ച ജില്ല, സൃഷ്ടിപരമായ കഴിവ് തെളിയിച്ച വികലാംഗരായ വ്യക്തികൾ/കുട്ടികൾ, മികച്ച െബ്രയിലി പ്രസ്, മികച്ച വികലാംഗ കായിക താരം എന്നീ വിഭാഗങ്ങളെയാണ് അവാർഡിന് പരിഗണിക്കുന്നത്. അപേക്ഷകൾ ജൂലൈ 31നകം ജില്ല സാമൂഹിക നീതി ഓഫിസിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, വികലാംഗ തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ എന്നിവ ഹാജരാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ജില്ല സാമൂഹികനീതി ഓഫിസിൽ ലഭിക്കും. ഫോൺ: 0497 2712255.
Next Story