Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:50 AM GMT Updated On
date_range 16 July 2017 8:50 AM GMTനഴ്സുമാരുടെ സമരത്തിന് പിന്തുണയുമായി നേതാക്കൾ
text_fieldsbookmark_border
കാഞ്ഞങ്ങാട്: നഴ്സുമാർ നടത്തുന്ന സമരത്തിന് വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി സംഘടനകളും പിന്തുണയുമായെത്തി. മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ, കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രവീൺ തോയമ്മൽ എന്നിവർ സമരപന്തലിലെത്തി. കാഞ്ഞങ്ങാട് ദീപ ആശുപത്രിക്ക് മുന്‍വശത്ത് സമരം ചെയ്യുന്ന നഴ്സുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എം.എസ്.എഫ് ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി, കാഞ്ഞങ്ങാട് മണ്ഡലം ജന.സെക്രട്ടറി സാദിഖുല്‍ അമീന്, ട്രഷറര്‍ ആസിഫ് തെക്കേപ്പുറം, ജംഷീദ് ചിത്താരി, ഇജാസ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്പ്പിക്കലിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story