Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാലിന്യത്തിൽനിന്ന്...

മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം; കാമ്പയിനുമായി സർക്കാർ

text_fields
bookmark_border
കണ്ണൂർ: സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം കാമ്പയിന് തുടക്കമാകും. സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശുചിത്വ-മാലിന്യ സംസ്കരണയജ്ഞത്തി​െൻറ ഭാഗമായാണിത്. ഇതി​െൻറ പ്രാരംഭമായി ആഗസ്റ്റ് 15, 16 തീയതികളിൽ ജില്ലയിലെ മുഴുവൻ വീടുകളിലും ശുചിത്വ സർവേ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഹരിതകേരളം മിഷൻ അവലോകനയോഗത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ വീട്ടിലും ഉണ്ടാകുന്ന ജൈവ-, പ്ലാസ്റ്റിക് മാലിന്യം ഏതുവിധത്തിലാണ് സംസ്കരിക്കുന്നത്, അവ വേർതിരിച്ച് സംസ്കരിക്കുന്നുണ്ടോ, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സംവിധാനമുണ്ടോ, ഓരോ വീടിനും അനുയോജ്യമായ മാലിന്യസംസ്കരണ രീതിയെന്ത് തുടങ്ങിയകാര്യങ്ങൾ സർവേയിലൂടെ കണ്ടെത്തും. മാലിന്യസംസ്കരണത്തി​െൻറ പ്രാധാന്യം, അതി​െൻറ രീതികൾ എന്നിവയെക്കുറിച്ച് വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്യും. കുടുംബശ്രീ പ്രവർത്തക, സ്കൂൾ -കോളജ് വിദ്യാർഥി എന്നിവരടങ്ങുന്ന സംഘം 40-50 വീടുകളിൽ സന്ദർശനം നടത്തുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഫ്ലാറ്റുകൾ, ഗേറ്റഡ് കോളനികൾ എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ െറസിറെ്സ് അസോസിയേഷനുകൾവഴി സ്വീകരിക്കും. സർവേയിൽനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമഗ്ര ശുചിത്വപദ്ധതി തയാറാക്കി ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കും. മാലിന്യ സംസ്കരണ പ്ലാൻറുകൾ, പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റുകൾ തുടങ്ങിയവ ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ളതായിരിക്കും സമഗ്ര പദ്ധതി. ഇതി​െൻറ മുന്നോടിയായി തദ്ദേശസ്ഥാപനതലത്തിൽ ജൂലൈ 22നു മുമ്പും വാർഡ്തല സാനിറ്റേഷൻ സമിതികൾ 26നു മുമ്പും പ്രത്യേക യോഗംചേർന്ന് ആവശ്യമായ തയാറെടുപ്പുകൾ നടത്തണം. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഗുണഭോക്തൃ ഗ്രാമസഭകളിൽ ശുചിത്വ- മാലിന്യ സംസ്കരണനയം പ്രത്യേക അജണ്ടയായി ചുരുങ്ങിയത് ഒരു മണിക്കൂർ ചർച്ചചെയ്യണം. സർവേ നടത്തുന്ന സംഘങ്ങൾക്കുള്ള പരിശീലനം ജൂലൈ 30ന് മുമ്പ് പൂർത്തിയാക്കണം. വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, വ്യവസായശാലകൾ തുടങ്ങിയവ ഉൽപാദിപ്പിക്കുന്ന മാലിന്യം സ്വന്തം ഉത്തരവാദിത്തത്തിൽ സംസ്കരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിൽ വീഴ്ചവരുത്തുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശിക്ഷാരീതികൾ കൈക്കൊള്ളാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ട്. പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ശുചിത്വ-മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് 25,000 രൂപ വീതം ഇതിനകം അനുവദിച്ചതായും കൂടുതൽ വേണ്ട തദ്ദേശസ്ഥാപനങ്ങൾക്ക് അത് പ്ലാൻ ഫണ്ടിൽനിന്ന് എടുത്ത് ചെലവഴിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ജലേസ്രാതസ്സുകളിൽ മാലിന്യം കലരാതിരിക്കാൻ ജനകീയജാഗ്രതയുണ്ടാവണം. മാലിന്യ സംസ്കരണം ജീവിതവ്രതമായി ഓരോരുത്തരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റുകളിൽനിന്നുള്ള പ്ലാസ്റ്റിക് പൊടി മഴക്കാലത്തിനുശേഷം നടക്കുന്ന ജില്ലയിലെ റോഡ് നിർമാണത്തിന് ഉപയോഗിക്കുമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി അറിയിച്ചു. മേയർ ഇ.പി. ലത, പി.കെ. ശ്രീമതി എം.പി, എം.എൽ.എമാരായ ജെയിംസ് മാത്യു, ടി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story