Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:40 AM GMT Updated On
date_range 16 July 2017 8:40 AM GMTഅലിഫ് ടാലൻറ് ടെസ്റ്റ് വിജയികൾ
text_fieldsbookmark_border
തലശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പിെൻറ സഹകരണേത്താടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു. തലശ്ശേരി സൗത്ത് ഉപജില്ലയിൽ നിന്ന് യഥാക്രമം ഒന്നും രണ്ടും സ്ഥാനം ലഭിച്ച് റവന്യൂ ജില്ല മത്സരത്തിലേക്ക് യോഗ്യത നേടിയവർക്കുള്ള ട്രോഫി ജില്ല സമിതിയംഗം മൻസൂർ അവേലത്ത് വിതരണം ചെയ്തു. ഇബ്രാഹീം മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി പി.കെ. ഫൈസൽ, സി.എച്ച്. കരീം, ശറഫുദ്ദീൻ കൂത്തുപറമ്പ്, മുനീറ, ഹഫ്സത്ത്, സൈറാബാനു, ശബാന അസ്മ, ആയിഷ ഷഹദാദി, മിനു നാദിറ, ആബിദ ഉളിയിൽ എന്നിവർ സംസാരിച്ചു. യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയവർ: എൽ.പി: - ഫാത്തിമത്തു ഷഹല (തിരുവങ്ങാട് ചാലിയ യു.പി), ഫാത്തിമത്തുൽ ഫിദ(ജി.വി.എച്ച്.എസ്.എസ്, കൊടുവള്ളി). യു.പി: -കെ. നിഹ്ല (ജി.വി.എച്ച്.എസ്.എസ്, കൊടുവള്ളി), മുഹമ്മദ് ഫർഹാൻ (മുബാറക്ക് എച്ച്.എസ്.എസ്). ഹൈസ്കൂൾ: - കെ. ഉബൈദുല്ല (ജി.വി.എച്ച്.എസ്.എസ്,കൊടുവള്ളി), എ.കെ. ലിയാന (മുബാറക്ക് എച്ച്.എസ്.എസ്). എച്ച്.എസ്.എസ്: -ബീഗം സർവിൻ (മുബാറക്ക് എച്ച്.എസ്.എസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story