Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:38 AM GMT Updated On
date_range 2017-07-16T14:08:00+05:30ഐക്യദാർഢ്യ മാർച്ച്
text_fieldsപയ്യന്നൂർ: നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനാമയ ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരപ്പന്തലിലേക്ക് നടത്തി. കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. എസ്.എ. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. വി.കെ.പി. ഇസ്മാഈൽ, പി.കെ. അബ്ദുൽ ഖാദർ, എം.ടി.പി. സൈഫുദ്ദീൻ മാസ്റ്റർ, മുഫീദ്ഖാലിദ്, പി.എം. ലത്തീഫ്, കോച്ചൻ ലത്തീഫ് എന്നിവർ സംസാരിച്ചു. എം. അബ്ദുല്ല സ്വാഗതവും ടി.പി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. അക്രമം അവസാനിപ്പിക്കണം പയ്യന്നൂർ: അക്രമസംഭവങ്ങളിൽനിന്ന് രാഷ്ട്രീയപാർട്ടികൾ പിന്മാറണമെന്ന് യുവകലാസാഹിതി യോഗം ആവശ്യപ്പെട്ടു. യോഗം പയ്യന്നൂർ ശ്രീധരെൻറ നിര്യാണത്തിൽ അനുശോചിച്ചു. വി.ടി.വി. മോഹനൻ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണൻ കണ്ണോം, രഘുവരൻ പയ്യന്നൂർ, പി. ജയരാജൻ, കെ.വി. ബാലൻ, കെ.പി. ജനാർദനൻ, വി.വി. കുമാരൻ, കെ.വി. പത്മനാഭൻ എന്നിവർ സംസാരിച്ചു. എട്ടാം വർഷവും കൊട്ടില സ്കൂൾ വിദ്യാർഥികൾ വയലിലിറങ്ങി പരിയാരം: പാഠപുസ്തകത്തിലെ കൃഷിപാഠത്തിൽനിന്ന് മാറി പാടത്തിറങ്ങി കൃഷി പഠിക്കുകയാണ് എട്ടുവർഷമായി കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഈ വർഷവും വിദ്യാലയത്തിലെ കാർഷിക ക്ലബ് അംഗങ്ങൾ പാടത്തിറങ്ങി ഞാറുനട്ടു. ജൈവകൃഷിയാണ് തുടർച്ചയായി ചെയ്തുവരുന്നത്. ചാണകവളം പാടത്ത് ചവിട്ടി ഇളക്കി നാടൻപാട്ടുമായി ചാറ്റൽമഴ നനഞ്ഞ് ഞാറുനട്ട് മുേന്നറിയപ്പോൾ നാട്ടിപ്പണി ഉത്സവലഹരിയിലായി. ആതിര വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. നടീൽ ഉത്സവം ഏഴോം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് പി. ശ്രീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു. എ. നാരായണൻ മാസ്റ്റർ നേതൃത്വം നൽകി.
Next Story