Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ മരം

റോഡിൽ മരം കടപുഴകിവീണു

text_fields
bookmark_border
കൂത്തുപറമ്പ്: കഴിഞ്ഞദിവസം രാവിലെയുണ്ടായ കനത്തമഴയിൽ സ്കൂൾ കോമ്പൗണ്ടിലെ കൂറ്റൻ തണൽമരം കടപുഴകി. മാലൂർ പനമ്പറ്റ ന്യൂ യു.പി സ്കൂൾ ഗ്രൗണ്ടിലെ കൂറ്റൻ തണൽമരമാണ് എട്ടു മണിയോടെ കടപുഴകിയത്. മാലൂർ-പേരാവൂർ റോഡിന് കുറുകെ മരം വീണതിനാൽ ഗതാഗതം സ്തംഭിച്ചു. ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ മരം വീഴുമ്പോൾ വാഹനങ്ങൾ ഇല്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ആറോളം വൈദ്യുതി തൂണും സ്കൂളി​െൻറ എട്ടു മീറ്ററോളം നീളത്തിലുള്ള ചുറ്റുമതിലും തകർന്നു. മരം വീണതിനെ തുടർന്ന് നാലുമണിക്കൂറോളം മാലൂർ-പേരാവൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂർ, പേരാവൂർ എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നു മരം മുറിച്ചുമാറ്റിയാണ് ഉച്ച 12ഓടെ ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story