Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 8:25 AM GMT Updated On
date_range 2017-07-12T13:55:30+05:30നടപ്പാതകൾ പൊട്ടിപ്പൊളിഞ്ഞ് കണ്ണൂർ സെൻട്രൽ മാർക്കറ്റ്
text_fieldsകണ്ണൂർ: സെൻട്രൽ മാർക്കറ്റിലേയും പരിസരപ്രദേശങ്ങളിലെയും റോഡരികുകളിലെ നടപ്പാതകൾ പൊട്ടിപ്പൊളിഞ്ഞതോടെ കാൽനടക്കാർ ദുരിതത്തിൽ. ദിവസേന ആയിരക്കണക്കിനാളുകൾ എത്തുന്ന നഗരത്തിലെ പ്രധാന മാർക്കറ്റിലെ ദുർഗതി നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. റോഡിന് ഇരുവശവുമുള്ള ഫൂട്പാത്തുകളുെട സ്ലാബുകൾ മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ലെന്നാണ് വ്യാപാരികളുടെ പരാതി. ഇവ പൊട്ടിപ്പൊളിഞ്ഞതോടെ മാർക്കറ്റിലെത്തുന്നവർ റോഡിലൂടെ നടന്നുപോകുന്നത് അപകടം വിളിച്ചുവരുത്തുന്നു. തിരക്കേറിയ മാർക്കറ്റിനകത്ത് സാധനങ്ങൾ ഇറക്കാനും കയറ്റാനുമായി ലോറികൾ ഉൾെപ്പടെ കടന്നുപോകുേമ്പാൾ കാൽനടയാത്രികർ കടകളിലേക്ക് കയറിനിൽക്കേണ്ട സ്ഥിതിയിലാണ്. ഫൂട്പാത്ത് പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച് കോർപറേഷനിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്ന് വ്യാപാരികൾ ആരോപിച്ചു.
Next Story