Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:30 AM GMT Updated On
date_range 2017-07-11T14:00:00+05:30മണൽ കിട്ടാനില്ല; കെട്ടിട നിർമാണ കരാറുകാർ പ്രക്ഷോഭത്തിന്
text_fieldsകണ്ണൂർ: മണൽ കിട്ടാനില്ലാത്തതും എം സാൻഡിെൻറ വില ഗണ്യമായി വർധിച്ചതും കെട്ടിട നിർമാണ മേഖലയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പ്രൈവറ്റ് ബിൽഡിങ്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അസോസിയേഷൻ ജില്ല പ്രസിഡൻറ് സി. മോഹനൻ, സെക്രട്ടറി ടി. മനോഹരൻ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിൽ അസോസിയേഷെൻറ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തും. ഇതിെൻറ ഭാഗമായി ഇന്ന് കലക്ടറേറ്റ് മാർച്ച് നടത്തും. കണ്ണൂരിലെ കടവുകളിൽ 20 ദിവസത്തിനകം മണൽ ഖനനം തുടങ്ങുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ജില്ല കലക്ടർ ഉറപ്പു നൽകിയിരുന്നു. എന്നാൽ, മാസങ്ങളായിട്ടും അനുമതി നൽകിയിട്ടില്ല. അതേസമയം, പാപ്പിനിശ്ശേരി ഉൾപ്പെടെയുടെ കടവുകളിൽനിന്ന് രാത്രിയുടെ മറവിൽ മണൽ കൊള്ള വ്യാപകമായി നടക്കുന്നു. വൻതുകക്ക് വിൽക്കുന്ന മണലിനെ ആശ്രയിക്കാൻ കരാറുകാരും പൊതുജനങ്ങളും നിർബന്ധിതരാവുകയാണ്.
Next Story