Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:28 AM GMT Updated On
date_range 2017-07-11T13:58:27+05:30സ്കൂൾവികസനത്തിന് ഫണ്ട് സ്വരൂപിക്കണമെന്ന് സർക്കാർ; പിരിച്ച തുക തിരിച്ചുനൽകണമെന്ന് ഡി.പി.െഎ
text_fieldsകാസർകോട്: പൊതുജനപങ്കാളിത്തത്തോടെ സ്കൂൾവികസനം സാധ്യമാക്കണമെന്ന് സർക്കാർ. എന്നാൽ, കുട്ടികൾവഴി രക്ഷിതാക്കളിൽനിന്ന് പിരിച്ച പണം തിരികെ നൽകണമെന്ന് ഡി.പി.െഎ ഉത്തരവ്. സർക്കാറിെൻറ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി മുന്നോട്ടുപോകുേമ്പാൾ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുവേണ്ടി സ്വരൂപിക്കുന്ന ഫണ്ടിെൻറ പേരിൽ വ്യാപക ആശയക്കുഴപ്പം. കുണ്ടംകുഴി സ്കൂളിൽനിന്നും രക്ഷിതാക്കളിൽനിന്നും സമാഹരിച്ച പണം മുഴുവൻ തിരികെനൽകാൻ ഡി.പി.െഎ ഉത്തരവിട്ടതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. സർക്കാർ സ്കൂളുകളിൽ മുഴുവൻ പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി ധനം സമാഹരിക്കാനും തുടങ്ങി. ഇതിനിടയിലാണ് കഴിഞ്ഞയാഴ്ച എല്ലാ പ്രധാനാധ്യാപകർക്കും ഡി.പി.െഎ സർക്കുലർ ഇറക്കിയത്. എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് 20 രൂപയും യു.പിയിൽ 50 രൂപയും ഹൈസ്കൂളിൽ 100 രൂപയും ഹയർസെക്കൻഡറിയിൽനിന്ന് 400 രൂപയും മാത്രമേ പിരിക്കാൻ പാടുള്ളൂവെന്നതാണ് സർക്കുലറിൽ പറയുന്നത്. 2005ൽ നിശ്ചയിച്ച തുകയാണിത്. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഇൗ പറഞ്ഞ തുകയിൽ കൂടുതൽ സംഖ്യ പിരിച്ചെടുക്കാൻ സാധിക്കില്ല. ഏതെങ്കിലും രക്ഷിതാവ് പരാതിയുമായി ചെന്നാൽ പ്രധാനാധ്യാപകർക്കെതിരെ നടപടി വന്നേക്കും എന്ന സ്ഥിതിയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ രക്ഷിതാക്കൾ, നാട്ടുകാർ, തദ്ദേശസ്ഥാപനങ്ങൾ, എം.എൽ.എമാർ, എം.പിമാർ, പൂർവ വിദ്യാർഥികൾ എന്നിവർ പങ്കാളികളാണ്. ഇവരിലൂടെയൊക്കെ ഫണ്ട് സ്വരൂപിക്കുകയാണ് ലക്ഷ്യം. സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ ഒഴിവാക്കി പൊതുവിദ്യാഭ്യാസയജ്ഞം എങ്ങനെ സാധിക്കുമെന്നാണ് പി.ടി.എ കമ്മിറ്റികൾ ചോദിക്കുന്നത്. ഇതിനായി സർക്കാർ ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ല. രക്ഷിതാക്കളുെട പരാതികൾക്ക് മുൻതൂക്കം നൽകിയാൽ യജ്ഞം പൂർത്തിയാകില്ല എന്ന് സ്കൂൾ അധികൃതരും സാക്ഷ്യപ്പെടുത്തുന്നു. രക്ഷിതാക്കളിൽനിന്ന് പണം പിരിക്കരുത് - -ഡെപ്യൂട്ടി ഡയറക്ടർ കാസർകോട്: കുട്ടികൾ രക്ഷിതാക്കൾവഴി പണം പിരിക്കരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് ഡി.ഡി.ഇ പി.കെ. സുരേഷ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ആറുവയസ്സ് മുതൽ 14 വരെ വിദ്യാഭ്യാസം സൗജന്യം എന്ന വിദ്യാഭ്യാസ അവകാശനിയമത്തിന് എതിരാണത്. പണം എളുപ്പത്തിൽ ലഭിക്കാൻ കുട്ടികൾവഴി രക്ഷിതാക്കളെ സമീപിക്കുകയാണിവർ. പൊതുസമൂഹത്തിൽനിന്ന് പണം സ്വീകരിക്കുന്നതിെൻറ ഭാഗമായി രക്ഷിതാക്കളുടെ വീട്ടിൽപോയി പണംപിരിക്കാം. കുണ്ടംകുഴിയിൽ നടന്നത് സ്കൂൾപ്രവേശനത്തിന് നിർബന്ധപൂർവം കുട്ടികൾവഴി രക്ഷിതാക്കളിൽ നിന്ന് പണംവാങ്ങിയെന്നതാണ്. അത് അനുവദിക്കാൻ കഴിയില്ലെന്നും ഡി.ഡി.ഇ പി.കെ. സുരേഷ്കുമാർ പറഞ്ഞു.
Next Story