Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:23 AM GMT Updated On
date_range 2017-07-11T13:53:07+05:30കന്നുകാലികളുടെ അലച്ചിലിനു കുറവില്ല
text_fieldsകണ്ണൂർ സിറ്റി: സിറ്റിയിലും പരിസരങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിച്ചുള്ള കന്നുകാലികളുടെ അലച്ചിൽ അവസാനിക്കുന്നില്ല. നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ തിങ്കളാഴ്ച മുതൽ പിടിച്ചുകെട്ടി ഉടമകൾക്ക് പിഴ ചുമത്തുമെന്ന മേയറുടെ പ്രസ്താവന വന്നതിനിടെയാണ് തിങ്കളാഴ്ച സിറ്റിയിലെ പശുക്കളുടെ അഴിഞ്ഞാട്ടം. റോഡിനു കുറുകെയും നടുറോഡിലും കയറിനിന്ന് വാഹന ഗതാഗതം തടസ്സപ്പെടുത്തുന്നതും ഈ പ്രദേശങ്ങളിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. സിറ്റി - തായത്തെരു, സിറ്റി -ആനയിടുക്ക്, സിറ്റി-തയ്യിൽ കുറുവ റോഡ്, മരക്കാർകണ്ടി തുടങ്ങിയ ഭാഗങ്ങളിൽ റോഡ് നിയന്ത്രണം പശുക്കൾക്കാണ്. രാത്രി റോഡിെൻറ നടുവിൽ കയറി ഇരിക്കുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാരക്കം അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കോർപറേഷൻ പരിധിയിലെ കന്നുകാലികളുടെ ശല്യം രൂക്ഷമായതിൽ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് മേയർ തിങ്കളാഴ്ച മുതൽ നടപടിയെടുക്കുമെന്നു ഉറപ്പ് നൽകിയത്. എന്നാൽ, കഴിഞ്ഞ ദിവസം പകൽ സമയത്തും പശുക്കൾ റോഡിലിറങ്ങിയ കാഴ്ചയാണ് കണ്ടത്.
Next Story