Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയാളി എൻജിനീയറിങ്​...

മലയാളി എൻജിനീയറിങ്​ വിദ്യാര്‍ഥിയെ ആക്രമിച്ച കേസിൽ മൂന്നുപേര്‍ അറസ്​റ്റില്‍

text_fields
bookmark_border
മംഗളൂരു: നഗരത്തിലെ എൻജിനീയറിങ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ്ചെയ്തു. മലപ്പുറം സ്വദേശി സാജിദ് (23) വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമിക്കപ്പെട്ടത്. ഫറങ്കിപ്പേട്ട സ്വദേശി നിതിന്‍ പൂജാരി (21), അഡ്യാറിലെ പ്രണേഷ് പൂജാരി (20), പടിലിലെ കിഷൻ പൂജാരി (21)എന്നിവരാണ് അറസ്റ്റിലായത്. സാജിദും സുഹൃത്ത് നൗഫലും സഞ്ചരിച്ച ബൈക്ക് അഡ്യാറില്‍ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നൗഫല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വയറിനും കൈക്കും പരിക്കേറ്റ സാജിദ് ചികിത്സയിലാണ്. പ്രതികളെയും സംഭവം നടന്നയുടന്‍ ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും ക്രൈംബ്രാഞ്ച് പൊലീസ് മംഗളൂരു റൂറല്‍ പൊലീസിന് കൈമാറി. പ്രതികള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story