Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:21 AM GMT Updated On
date_range 2017-07-11T13:51:58+05:30പെരിങ്ങത്തൂർ സാംസ്കാരിക നിലയത്തിന് ശാപമോക്ഷമാവുന്നു
text_fieldsപെരിങ്ങത്തൂർ: പെരിങ്ങത്തൂരിലെ സാംസ്കാരിക നിലയത്തിനും ഏക ഗ്രന്ഥാലയത്തിനും ശാപമോക്ഷമാവുന്നു. കൃത്യമായ ഇടപെടൽ ഇല്ലാത്തതിനാൽ പെരിങ്ങത്തൂരിലെ സാംസ്കാരിക നിലയം സാമൂഹിക വിരുദ്ധ കേന്ദ്രമായതായി വ്യാപക പരാതിയുയർന്നിരുന്നു. നിരവധി വർഷം പഴക്കമുള്ളതും അമൂല്യവും വിരളവുമായ ഗ്രന്ഥങ്ങൾ സാംസ്കാരിക നിലയത്തിലുണ്ട്. കാലപ്പഴക്കവും ശരിയായ മേൽനോട്ടമില്ലാത്തതും പുസ്തക ശേഖരങ്ങളുടെ നാശത്തിന് കാരണമായിരുന്നു. പാനൂർ നഗരസഭ കൗൺസിലർ ഉമൈസ തിരുവമ്പാടി ഗ്രന്ഥാലയത്തിെൻറ മുൻകാല ഭാരവാഹികളെ വിളിച്ച് സംഘടിപ്പിച്ച അടിയന്തര യോഗത്തിലാണ് സാംസ്കാരിക നിലയം സംരക്ഷിക്കാൻ തീരുമാനമായത്. നിലയത്തിലെ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ലൈബ്രറി നവീകരിച്ച് പ്രവർത്തനക്ഷമമാക്കാനും തീരുമാനിച്ചു. കേന്ദ്രത്തിെൻറ ചുമതല പെരിങ്ങത്തൂരിൽ പ്രവർത്തിക്കുന്ന പ്രസ്ഫോറത്തിന് നൽകാനും ധാരണയായി. തുടർ നടപടികൾക്കായി യോഗം പാനൂർ നഗരസഭക്ക് അപേക്ഷ നൽകി. മുൻ പെരിങ്ങളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൂടത്തിൽ കുഞ്ഞബ്ദുല്ല, ബിജോയ് പെരിങ്ങത്തൂർ, പി.പി. സുരേഷ് ബാബു, യു.കെ. അബ്ദുല്ല, ഖാലിദ് പിലാവുള്ളതിൽ, എൻ.പി. കുഞ്ഞിമൊയ്തു, രാജൻ തോട്ടുങ്ങൽ എന്നിവർ സംസാരിച്ചു.
Next Story