Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:15 AM GMT Updated On
date_range 8 July 2017 8:15 AM GMTപ്രതിഷേധിച്ചു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ കോ-ഓപ് പ്രസിനെതിരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കേരള കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ . പ്രസിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരായ ടി.കെ. വിനോദ്, കെ. സജേഷ് എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. രണ്ടുപേരെയും കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ ആക്രമണത്തിെൻറ പേരുപറഞ്ഞ് ജില്ലയിൽ ഉണ്ണാവ്രതം നടത്തിയ ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ തങ്ങളുടെ നിലപാട് ആത്മാർഥമാണെങ്കിൽ ആക്രമണത്തെ അപലപിക്കണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യൂനിയൻ ജില്ല സെക്രട്ടറി പി. മുകുന്ദൻ, പ്രസിഡൻറ് എസ്.ടി. ജയ്സൺ എന്നിവർ ആവശ്യപ്പെട്ടു. കണ്ണൂരിൽ ജീവനക്കാർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് എൻ.വി. അജയകുമാർ, സി. സുരേശൻ, കെ.കെ. പ്രദീപൻ, കെ. രമണി, പ്രസ് സെക്രട്ടറി ഷാജിഷ്, യൂനിറ്റ് പ്രസിഡൻറ് സി.ടി. ശ്രീശൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story