Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:27 AM GMT Updated On
date_range 2017-07-02T13:57:05+05:30വോട്ടർ പട്ടികയിൽ പേര് ചേർക്കാനവസരം
text_fieldsമാഹി: തെരഞ്ഞെടുപ്പ് കമീഷെൻറ നിർേദശാനുസരണം ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായ 18,- 19 പ്രായപരിധിയിലുള്ള മാഹി നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാർക്ക് ജൂലൈ ഒന്നു മുതൽ സ്പെഷൽ ഡ്രൈവ് പ്രകാരം വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. പദ്ധതി 31വരെ തുടരുന്നതാണ്. ഇതോടൊപ്പം ഇൗ കാലയളവിൽ ബി.എൽ.ഒമാർ മുഴുവൻ വീടുകളും സന്ദർശിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നിർദിഷ്ട പത്രികകൾ നൽകുന്നതാണ്. ഇൗ മാസം ഒമ്പത്, 23 എന്നീ അവധിദിവസങ്ങളിലും എല്ലാ പോളിങ് ബൂത്തുകളിലും ബി.എൽ.ഒമാർ പേര് േചർക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് മാഹി ഇലക്ടോറൽ രജിസ്സ്ട്രേഷൻ ഒാഫിസർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Next Story