Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 9:05 AM GMT Updated On
date_range 2017-07-01T14:35:11+05:30മഞ്ചേശ്വരത്ത് ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും ^വീരപ്പമൊയ്‌ലി എം.പി
text_fieldsമഞ്ചേശ്വരത്ത് ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും -വീരപ്പമൊയ്‌ലി എം.പി മഞ്ചേശ്വരം: മഞ്ചേശ്വരം ഗിളിവിണ്ടുവില്‍ ദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം. വീരപ്പമൊയ്‌ലി എം.പി പറഞ്ഞു. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ലതല വായനപക്ഷാചരണ സമിതിയും വായനപക്ഷാചരണത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ബഹുഭാഷാ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 23 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന രാഷ്ട്രകവിയുടെ ജന്മഗൃഹത്തില്‍ ബഹുഭാഷാ കവിസമ്മേളനം സംഘടിപ്പിച്ചത് അർഥപൂർണവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ. എ. ശ്രീനാഥ അധ്യക്ഷത വഹിച്ചു. കന്നട കവികളായ ഡോ. യു. മഹേശ്വരി, ബാലകൃഷ്ണ ഹൊസങ്കടി, ഡോ. രാധാകൃഷ്ണ ബെല്ലവര്‍, വിജയലക്ഷ്മി ഷാന്‍ബോഗ്, വെങ്കട ഭട്ട് എടനീര്‍ എന്നിവരും മലയാളത്തില്‍ എം.പി. ജില്‍ജില്‍, രാഘവന്‍ ബെള്ളിപ്പാടി, പ്രേമചന്ദ്രന്‍ ചോമ്പാല, തുളുവില്‍ മലര്‍ ജയറാം റായ്, രാധാകൃഷ്ണ ഉളിയത്തടുക്ക, കൊങ്കിണിയില്‍ സ്റ്റാന്‍ലി ലോഗോ കൊല്ലങ്കാന എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. ദേവദാസ്, ഗോവിന്ദപൈ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങളായ കെ.ആര്‍. ജയാനന്ദ, ഡോ. വിവേക് റായ്, സുഭാഷ്ചന്ദ്ര കണ്വതീര്‍ഥ, ബി.വി. കക്കില്ലായ എന്നിവർ സംബന്ധിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍ സ്വാഗതവും അസി. എഡിറ്റര്‍ എം. മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Next Story