Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 8:23 AM GMT Updated On
date_range 19 Aug 2017 8:23 AM GMTമാഹി പെട്രോൾ പമ്പ് ജീവനക്കാർക്ക് 13 ശതമാനം ബോണസ്
text_fieldsbookmark_border
മാഹി: മേഖലയിലെ പെടോൾ പമ്പ് ജീവനക്കാർക്ക് ശമ്പളത്തിെൻറ 13 ശതമാനം ബോണസ് നൽകാൻ തീരുമാനമായി. കഴിഞ്ഞവർഷം ഇത് 12 ശതമാനമായിരുന്നു. മുഴുവൻ ജീവനക്കാർക്കും മാസം 100 രൂപ വീതം വാഷിങ് അലവൻസ് നൽകാനും തീരുമാനമായി. മാഹി ലേബർ ഓഫിസർ കെ. മനോജ് കുമാറുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലാണ് തീരുമാനമുണ്ടായത്. പമ്പുടമകളെ പ്രതിനിധാനംചെയ്ത് ഡീലേഴ്സ് അസോ. പ്രസിഡൻറ് പി.എൻ. ഗണേശൻ, പ്രഭാകരൻ പറമ്പത്ത്, ധനേഷ്, തൊഴിലാളി യൂനിയൻ ഭാരവാഹികളായ ടി. സുരേന്ദ്രൻ, പി.സി. പ്രകാശൻ (സി.ഐ.ടി.യു), കെ. മോഹനൻ (ഐ.എൻ.ടി.യു.സി), കെ.പി. ജ്യോതിർമനോജ് (ബി.എം.എസ്) എന്നിവർ പങ്കെടുത്തു. 14 പമ്പുകളിലായി ജോലിചെയ്യുന്ന 250-ൽപരം ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story