Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലൈഫ് ഭവനപദ്ധതി...

ലൈഫ് ഭവനപദ്ധതി തട്ടിപ്പിനെതിരെ യൂത്ത് ലീഗ് സമരസായാഹ്നം

text_fields
bookmark_border
തളിപ്പറമ്പ്: സംസ്ഥാന സർക്കാർ ലൈഫ് ഭവനപദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സമരസായാഹ്നം സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺസ്ക്വയറിൽ മുനിസിപ്പൽ കമ്മിറ്റി നടത്തിയ പരിപാടി സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈർ ഉദ്ഘാടനംചെയ്തു. ലൈഫ് ഭവനപദ്ധതി പിണറായി സർക്കാറി​െൻറ വലിയ തട്ടിപ്പാണെന്നും പാവപ്പെട്ടവരുടെ കണ്ണിൽപൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ പ്രസിഡൻറ് എൻ.യു. ഷഫീഖ് അധ്യക്ഷതവഹിച്ചു. ടി.എൻ.എ. ഖാദർ മുഖ്യപ്രഭാഷണം നടത്തി. സി.പി.വി. അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാൽ, പി.സി. നസീർ, കൊടിയിൽ സലിം, കെ. മുഹമ്മദ് ബഷീർ, കെ.വി. ഉദൈഫ്, പി.എ. ഇർഫാൻ, ഉസ്മാൻ കൊമ്മച്ചി, അഷ്റഫ് എന്നിവർ സംസാരിച്ചു. കെ. റഷീദ്, കെ.പി. നൗഷാദ്, മുസ്തഫ കുറ്റിക്കോൽ, സി. അബ്ദുൽ മുനീർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story