Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:29 AM GMT Updated On
date_range 18 Aug 2017 8:29 AM GMTഅഡ്വ. ജോര്‍ജ് ജോസഫിെൻറ നിര്യാണത്തില്‍ അനുശോചിച്ചു
text_fieldsbookmark_border
പേരാവൂർ: മലയോരമേഖലയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ കഠിനാധ്വാനംചെയ്ത് ദീര്‍ഘവീക്ഷണത്തോടെ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചയാളായിരുന്നു അഡ്വ. ജോര്‍ജ് ജോസഫെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന് പാച്ചേനി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്, ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സി.സി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. കേരളത്തിെൻറ രാഷ്ട്രീയ-സാമൂഹിക-കായികമേഖലകളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയയാളാണ് അഡ്വ. ജോര്‍ജ് ജോസെഫന്ന് സണ്ണി ജോസഫ് എം.എല്‍.എ അനുസ്മരിച്ചു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിെൻറ വിവിധതലങ്ങളില്‍ നേതൃത്വം വഹിച്ച അദ്ദേഹം മലബാറിെൻറ കായികമേഖലയുടെ വളര്‍ച്ചക്ക് മഹത്തരമായ സംഭാവനകളാണ് നല്‍കിയിട്ടുള്ളത്. സ്വന്തം വീട്ടുപറമ്പിലെ തെങ്ങ് മുറിച്ച് വോളിബാള്‍ കോര്‍ട്ട് നിര്‍മിക്കുകയും ജിമ്മി ജോര്‍ജ് ഉള്‍പ്പെടെയുള്ള രാജ്യത്തിെൻറ അഭിമാനതാരങ്ങളായ കായികതാരങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും പരശീലനങ്ങളും നല്‍കുകയും ചെയ്തത് ചരിത്രത്തില്‍ സ്ഥാനംപിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story