Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമധുരമൂറും ഒാർമകൾ...

മധുരമൂറും ഒാർമകൾ പങ്കുവെക്കാൻ മൂന്നര പതിറ്റാണ്ടിനുശേഷം അവർ ഒത്തുകൂടി

text_fields
bookmark_border
കണ്ണൂർ: കലാലയ ജീവിതത്തിനുശേഷം വ്യത്യസ്ത കൈവഴികളിലൂടെ നടന്നകന്ന സഹപാഠികൾ സ്വാതന്ത്ര്യദിനത്തിൽ ഒത്തുചേർന്നു. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ 1977-80 ബാച്ചിൽപ്പെട്ട സുവോളജി, ബോട്ടണി ബിരുദ വിദ്യാർഥികളാണ് ജീവിതത്തി​െൻറ നാനാവഴികളിൽനിന്ന് വീണ്ടും പഴയ സതീർഥ്യരുമായി സംഗമിക്കാനും നനുത്ത ഓർമകൾ പങ്കുവെക്കാനും സമയം കണ്ടെത്തിയത്. കേരളത്തിന് പുറത്തുനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ളവർ പോലും സംഗമത്തിലെത്തിയത് അപൂർവ അനുഭവമായി. ഓരോരുത്തരും തങ്ങളുടെ കലാലയാനന്തര ജീവിതാനുഭവങ്ങളുടെ കെട്ടഴിച്ചപ്പോൾ നടന്നകന്ന ദൂരവും പൂർത്തീകരിച്ച ജീവിതനിയോഗവും പരസ്പരം പങ്കുവെക്കുന്ന അപൂർവ സംഗമമായി അത് മാറി. കണ്ണൂർ മാസ്കോട്ട് ബീച്ച് റിസോർട്ടിൽ നടന്ന പഴയ സഹപാഠികളുടെ കൂടിച്ചേരലിൽ അധ്യാപകരും എത്തിച്ചേർന്നത് സംഗമത്തി​െൻറ മാറ്റുകൂട്ടി. പ്രഫ. വാണിദേവി, പ്രഫ. തങ്കം, പ്രഫ. അബ്ദുൽ കരീം, പ്രഫ. അൻസാരി എന്നിവർ തങ്ങളുടെ ആദ്യകാല വിദ്യാർഥികളെ കാണാനെത്തി. ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ സൈബുന്നിസ ബീവി, പരിയാരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം തലവൻ ഡോ. ബാലകൃഷ്ണൻ വള്ളിയോട്ട്, മംഗളൂരു ഇന്ത്യാന ഹോസ്പിറ്റൽ എം.ഡി അലി കുമ്പളെ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ കാസിം ഇരിക്കൂർ, പറമ്പിക്കുളം ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ പി.വി. മധുസൂദനൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഇ. അബൂബക്കർ, റിട്ട. കൊമേഴ്സ്യൽ ടാക്സ് ഓഫിസർ ടി.എം.സി. അബ്ദുറഹ്മാൻ, ഡോ. അക്ബർ കണ്ണൂർ, എസ്.ബി.ഐ അസി. മാനേജർ പി.കെ. നിയാസ് അഹമ്മദ്, ഫിഷറീസ് മത്സ്യഫെഡ് ഡെപ്യൂട്ടി ഡയറക്ടർ ആദം കുട്ടി തുടങ്ങി നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഒത്തുചേരൽ കൂടിയായി സംഗമം. മുംബൈ ഒ.എൻ.ജി.സിയിൽ ജോലി ചെയ്യുന്ന കെ.വി. പവിത്രൻ നായർ, ശൈല എന്നിവരുടെ നേതൃത്വത്തിലാണ് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്. മൂന്നര പതിറ്റാണ്ടി​െൻറ വർത്തമാനങ്ങൾ മൂന്ന് മണിക്കൂർ കൊണ്ട് പറഞ്ഞുതീർത്ത സഹപാഠികൾ ഇനിയുള്ള സ്വാതന്ത്ര്യദിനത്തിലും കണ്ടുമുട്ടാമെന്ന നിശ്ചയത്തോടെയാണ് വിടപറഞ്ഞത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story