Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഐ.എൻ.ടി.യു.സി ജാഥ

ഐ.എൻ.ടി.യു.സി ജാഥ

text_fields
bookmark_border
കൂത്തുപറമ്പ്: ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖറി​െൻറ നേതൃത്വത്തിൽ നടക്കുന്ന സമര പ്രഖ്യാപന ജാഥക്ക് കൂത്തുപറമ്പിൽ സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർ ആർ. ചന്ദ്രശേഖർ, സജീവ് ജോസഫ്, ഇ.െജ. ജോസഫ്, തമ്പി കണ്ണാട്ട്, കെ. സുരേന്ദ്രൻ, വി.വി. ശശീന്ദ്രൻ, കെ.ടി. ശ്രീധരൻ, അഡ്വ. ജി. സുബോൻ, കൃഷ്ണവേണി ജി. ശർമ തുടങ്ങിയവർ സംസാരിച്ചു. മിനിമം വേതനം 18000 രൂപയാക്കി ഉയർത്തുക, എല്ലാവർക്കും ഇ.എസ്.ഐ, പ്രൊവിഡൻറ് ഫണ്ട് എന്നിവ നടപ്പാക്കുക, പെൻഷൻ 5000 രൂപയാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനതല പ്രചാരണ വാഹന ജാഥ സംഘടിപ്പിച്ചിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story