Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:23 AM GMT Updated On
date_range 18 Aug 2017 8:23 AM GMTകർഷക ദിനം ആചരിച്ചു
text_fieldsbookmark_border
ഇരിണാവ്: കല്യാശ്ശേരി കൃഷിഭവെൻറ ആഭിമുഖ്യത്തിൽ ഇരിണാവ് ബാങ്ക് ഹാളിൽ നടന്ന കർഷക ദിനാചരണം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കർഷകരായ പി.കെ. ജനാർദനൻ, ഓത്തിയിൽ കല്യാണി, വെള്ളക്കുടിയൻ നാരായണൻ, പി.പി. ജനാർദനൻ, വി. പ്രസാദ് എന്നിവരെയാണ് ആദരിച്ചത്. ക്വിസ് മത്സര വിജയികളായ കെ. പ്രവിത, ഇ.സി. മഞ്ജുള, പി.പി. ധനശ്രീ, മുഹമ്മദ് അമീർ അശ്റഫ്, പി. നിവേദിത, വി.വി. അനന്യ എന്നിവർക്ക് ഉപഹാരം നൽകി. ജോളി അലക്സ്, പി. സക്കറിയ, പി. മനോഹരൻ, ടി. ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ, തോട്ടത്തിൻ ചന്ദ്രൻ, കെ. മുഹമ്മദ് റാഫി, കെ. രാജീവൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി. ലത സ്വാഗതവും പി. ഭാർഗവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story