Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 8:23 AM GMT Updated On
date_range 2017-08-18T13:53:58+05:30കർഷകദിനാചരണം
text_fieldsഉരുവച്ചാൽ: ശിവപുരം ഹയർസെക്കൻഡറി സ്കൂളിൽ കർഷകദിനം ആചരിച്ചു. മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. മൈഥിലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കർഷക അവാർഡ് ജേതാവായ യുവകർഷകനും ശിവപുരം എച്ച്.എസ്.എസ് പൂർവവിദ്യാർഥിയുമായ ഷിംജിത്തിനെ ആദരിച്ചു. പ്രിൻസിപ്പൽ ഒ.കെ. ബിന്ദു, ഹെഡ്മാസ്റ്റർ ആർ.കെ. രാജീവ്, സ്റ്റാഫ് സെക്രട്ടറി പി.എം. രാജീവ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എസ്.ബി. ഷിനോയ്, ടി.പി. സിറാജ് എന്നിവർ സംസാരിച്ചു. സ്കൂളിൽ പച്ചക്കറി ചന്ത സംഘടിപ്പിച്ചത് ശ്രദ്ധേയമായി. വിദ്യാർഥികൾ സ്വന്തം കൃഷിയിടങ്ങളിൽ കൃഷി ചെയ്ത അറുപതോളം പച്ചക്കറിയിനങ്ങൾ വിൽപന നടത്തി. പഴയകാല കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. പലതരം വിത്തുകൾ, ഔഷധ ഇലകൾ എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ലവ് ഗ്രീൻ ക്ലബ്, ഒയിസ്ക ഇൻറർനാഷനൽ, എൻ.എസ്.എസ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
Next Story