Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 7:59 AM GMT Updated On
date_range 18 Aug 2017 7:59 AM GMTപാപ്പിനിശ്ശേരിയിൽ കോൺഗ്രസ് ഓഫിസ് അടിച്ചു തകർത്തു
text_fieldsbookmark_border
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി വിളക്കണ്ടത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഓഫിസിെൻറ ഷട്ടർ തകർത്ത അക്രമികൾ അകത്തുണ്ടായിരുന്ന കസേരകളും മേശയും അലമാരയുമടക്കം നശിപ്പിച്ചു. ഇതിന് മുമ്പും ഓഫിസിനുനേരെ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രതിഷേധിച്ചു. ഡി.സി.സി പ്രസിഡൻറും മറ്റ് ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, രാജീവൻ എളയാവൂർ, അഴീക്കോട് ബ്ലോക്ക് പ്രസിഡൻറ് ടി.കെ. അജിത്ത് കുമാർ എന്നിവരും ഓഫിസ് സന്ദർശിച്ചു. കോൺഗ്രസ് പാപ്പിനിശ്ശേരി മണ്ഡലം പ്രസിഡൻറ് പി. ചന്ദ്രെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് പഴഞ്ചിറയിൽ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story