Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 7:59 AM GMT Updated On
date_range 18 Aug 2017 7:59 AM GMT'അൺ എയ്ഡഡ് മേഖലയിൽ സമഗ്ര നിയമം കൊണ്ടുവരണം' -
text_fieldsbookmark_border
കണ്ണൂർ: അൺ എയ്ഡഡ് മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകരുടെയും ജീവനക്കാരുടെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാൻ സമഗ്രനിയമം കൊണ്ടുവരണമെന്ന് അൺ എയ്ഡഡ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ ജില്ല സംഗമം ആവശ്യപ്പെട്ടു. എഫ്.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എം. ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. യു.ടി.എസ്.യു ജില്ല പ്രസിഡൻറ് എ. അഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സൈനുദ്ദീൻ കരിവെള്ളൂർ, ബെന്നി ഫെർണാണ്ടസ്, എൻ.എം. ശഫീഖ്, മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story