Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 9:53 AM GMT Updated On
date_range 2017-08-17T15:23:59+05:30വന്യമൃഗശല്യം: മനുഷ്യമതിൽ തീർത്തു
text_fieldsമണത്തണ: വന്യമൃഗശല്യത്തിനെതിരെ കത്തോലിക്കാ കോൺഗ്രസിെൻറ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. ഇവടക വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡൻറ് തോമസ് പാറയ്ക്കൽ, ജോജൻ എടത്താഴെ, ജോർജ് പന്തപ്ലാക്കൽ, വിത്സൻ വട്ടോടിയിൽ, സ്റ്റാനി എടത്താഴെ എന്നിവർ സംസാരിച്ചു. കണിച്ചാർ, ഓടന്തോട്, പെരുമ്പുന്ന, പാലപ്പുഴ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സഞ്ചാരവും അതിക്രമവും കൂടിവരുന്ന സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ ആനമതിൽ തീർക്കണമെന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഓടന്തോട് പള്ളിക്കു സമീപം കത്തോലിക്കാ കോൺഗ്രസിെൻറ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തത്.
Next Story