Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:26 AM GMT Updated On
date_range 2017-08-15T13:56:59+05:30കെൽട്രോൺ എംേപ്ലായീസ് ഒാർഗനൈസേഷൻ കലക്ടറേറ്റ് മാർച്ച് നാളെ
text_fieldsകണ്ണൂര്‍: കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, െഡമോക്രാറ്റിക് കെല്‍ട്രോണ്‍ എംപ്ലോയീസ് യൂനിയന്‍ സംയുക്തമായി കെല്‍ട്രോണ്‍ തൊഴിലാളികള്‍ 17ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, കാഷ്വല്‍/ കോണ്‍ട്രാക്ട് തൊഴിലാളികളെ മാനദണ്ഡം പാലിച്ച് സ്ഥിരപ്പെടുത്തുക, മാനേജ്മെൻറിെൻറയും സര്‍ക്കാറിെൻറയും തൊഴിലാളി വഞ്ചനയും ഒത്തുകളിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ. കെല്‍ട്രോണില്‍ നിലവില്‍ 200 തൊഴിലാളികളാണ് ദിവസവേതനത്തില്‍ ജോലി ചെയ്യുന്നത്. 140 സ്ഥിരം ജീവനക്കാരാണുള്ളത്. മറ്റു പലരും കരാര്‍ നിയമനത്തില്‍ ജോലി ചെയ്തുവരുകയാണ്. എ.വി. അനില്‍കുമാര്‍, കെ. സുന്ദരന്‍, എം.പി. ഇസ്മായില്‍, എം.സി. രാഘവന്‍, കെ. സത്യന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story