Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 9:24 AM GMT Updated On
date_range 2017-08-14T14:54:00+05:30FDCA സംസ്ഥാന സെമിനാർ 16ന് കണ്ണൂരിൽ
text_fieldsകണ്ണുർ: ഫോറം ഫോർ ഡമോക്രസി ആന്റ് കമ്മ്യൂണൽ അമിറ്റി (എഫ് ഡി.സി.എ) ഉത്തര മലബാർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ജനാധിപത്യവും സ്വാതന്ത്ര്യത്തിന്റെ ഭാവിയും എന്ന വിഷയത്തിൽ സംസ്ഥാന സെമിനാർ ആഗസ്റ്റ് 16ന് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കും. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് കണ്ണൂർ ചേമ്പർ ഹാളിൽ ടി.പത്മനാഭൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ജനാധിപത്യ സംരക്ഷണവും സാമുദായിക സൗഹാർദവും ലക്ഷ്യമാക്കി 1993 ൽ ജസ്റ്റീസ് താർകുണ്ഡെയുടെ അധ്യക്ഷതയിൽ ദേശീയ തലത്തിലും ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിൽ കേരളത്തിലും പ്രവർത്തനമാരംഭിച്ച എഫ്.ഡി.സി.എ.യുടെ വൈവിധ്യമാർന്ന ബോധവൽകരണത്തിന്റെ ഭാഗമാണ് സെമിനാർ. ജസ്റ്റീസ് പി.കെ.ഷംസുദ്ധീൻ അധ്യക്ഷത വഹിക്കും.വിവിധ വിഷയങ്ങളെക്കുറിച്ച് കെ.ഇ.എൻ, മാധ്യമം ചീഫ് എഡിറ്റർ ഒ .അബ്ദുറഹിമാൻ, ഡോ.പി.ജെ. വിൻസെന്റ്, സി.കെ.അബ്ദുൽ അസീസ്, ഡോ.ആസാദ്, പി.കെ.പാറക്കടവ്, ടി.പി.മുഹമ്മദ് ശമീം, യു.പി. സിദ്ദീഖ്, കെ.ബാലചന്ദ്രൻ എന്നിവർ സംസാരിക്കും.
Next Story