Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിസന്ധികളെ...

പ്രതിസന്ധികളെ മാനവികതയിലൂടെ പരിഹരിക്കണം ^കെ.എൻ.എം

text_fields
bookmark_border
പ്രതിസന്ധികളെ മാനവികതയിലൂടെ പരിഹരിക്കണം -കെ.എൻ.എം കണ്ണൂർ: രാജ്യം നേരിടുന്ന പ്രതിസന്ധികളെ മാനവികതയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളൂവെന്നും വർഗീയമായും വിഭാഗീയമായും ഓരോരുത്തരും വേറിട്ട് ശത്രുതാരൂപത്തിൽ പ്രവർത്തിക്കുന്നത് രാജ്യെത്തയും സമൂഹത്തെയും ശിഥിലമാക്കുമെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കെ.എൻ.എം ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ ഡോ. എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ടി. അബ്ദുസമദ് സുല്ലമി, റഷീദ് ഒളവണ്ണ, പ്രഫ. ശംസുദ്ദീൻ പാലക്കോട് എന്നിവർ പ്രഭാഷണം നടത്തി. ജില്ല കൺവീനർ ശക്കീർ ഫാറൂഖി സ്വാഗതവും ജോ. കൺവീനർ സി.എച്ച്. ഇസ്മായിൽ ഫാറൂഖി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story