Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസൈനികരെ ആദരിക്കും

സൈനികരെ ആദരിക്കും

text_fields
bookmark_border
കല്യാശ്ശേരി സെൻട്രൽ: കല്യാശ്ശേരി സെൻട്രൽ ടഗ് വാരിയേഴ്സ് കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15-ന് പ്രദേശത്തെ മുഴുവൻ മുൻ സൈനികരെയും ആദരിക്കും. സല്യൂട്ട് -2017 എന്ന് പേരിട്ട പരിപാടിയിൽ അമ്പതിൽപരം സൈനികർ പങ്കെടുക്കുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടൊപ്പം നിർധനവിദ്യാർഥികൾക്ക് പഠനസഹായം, സൗജന്യ യൂനിഫോം, ബോധവത്കരണ ക്ലാസുകൾ, ഉന്നതവിജയികളെ ആദരിക്കൽ എന്നിവ നടത്തും. ജില്ല പഞ്ചായത്തംഗം പി.പി. ഷാജിർ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ടി.വി. രൂപേഷ്, എം.വി. മധുസൂദനൻ, എം.പി. പുരുഷോത്തമൻ, കെ. സുനേഷ്, സതീഷ് പാലാട്ട് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story