Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ രൂപത സ്വരാജ്...

കണ്ണൂർ രൂപത സ്വരാജ് ദിൻ 15ന് പിലാത്തറയിൽ

text_fields
bookmark_border
പിലാത്തറ: കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന കെ.സി.വൈ.എം കണ്ണൂർ രൂപത സ്വാതന്ത്ര്യ ദിനാഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന സ്വരാജ് ദിൻ 15ന് രാവിലെ പിലാത്തറയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മത വർഗീയതക്കെതിരെ, സ്ത്രീപീഡനത്തിനെതിരെ, നാനാത്വത്തിൽ ഏകത്വം വാഴ്ത്തി പാടിയ ഇന്ത്യയെ വീണ്ടെടുക്കാൻ, ദലിത് പീഡനത്തിനെതിരെ, പ്രകൃതിയെ സംരക്ഷിക്കാൻ എന്നീ വിഷയങ്ങളിലൂന്നിയാണ് ഈ വർഷത്തെ പരിപാടി. രാവിലെ 9.30ന് പരിയാരം ക്രിസ്തുരാജ ദേവാലയത്തിന് മുന്നിൽ കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി പോൾ ജോസ് പടമ്മാട്ടുമ്മൽ ദേശീയപതാക ഉയർത്തും. ഭാരതീയ കുർബാനയും ഉണ്ടാകും. 10.30ന് പിലാത്തറയിലേക്ക് യുവജനറാലിയും സത്യപ്രതിജ്ഞയും. തുടർന്ന് പൊതുസമ്മേളനം കണ്ണൂർ രൂപത മെത്രാൻ ഫാദർ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനംചെയ്യും. സന്തോഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഫാദർ ആരിഷ് സ്റ്റീഫൻ, ലിജിഷ് മാർട്ടിൻ, ബാബു കാഞ്ഞങ്ങാട്, സന്തോഷ് കാവിൽ, ജോബ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story