Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:56 AM GMT Updated On
date_range 2017-08-12T15:26:59+05:30ജില്ലയിൽ 18ന് സ്വകാര്യ ബസ് പണിമുടക്ക്
text_fieldsകാസർകോട്: സംസ്ഥാനത്തെ സ്വകാര്യ ബസ്വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ആഹ്വാനമനുസരിച്ച് ജില്ലയിൽ ആഗസ്റ്റ് 18ന് സർവിസ് നിർത്തിവെക്കുമെന്ന് ഫെഡറേഷൻ ജില്ല കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 14ന് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തും. ധർണ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ ഉദ്ഘാടനംചെയ്യും. ബസ് വ്യവസായവുമായി മുന്നോട്ടുപോകാൻ കഴിയാത്തസ്ഥിതിയാണ്. സ്പെയർപാർട്സുകൾക്കും ഇന്ധനത്തിനും വില വർധിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, 140 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യബസ് െപർമിറ്റ് റദ്ദാക്കിയ നടപടി പിൻവലിക്കുക, ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് കെ. ഗിരീഷ്, ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട്, പി. മുഹമ്മദ്കുഞ്ഞി, സി. രവി എന്നിവർ സംബന്ധിച്ചു.
Next Story