Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 9:24 AM GMT Updated On
date_range 2017-08-12T14:54:00+05:30സഹകരണസംഘത്തിൽ വെട്ടിപ്പ്: മുക്കുപണ്ടം പണയംെവച്ച് രണ്ടുകോടിയിലേറെ മുക്കി
text_fieldsപയ്യന്നൂർ: കരിവെള്ളൂർ ബസാറിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യൽ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിയിൽ വൻതട്ടിപ്പ്. സ്ഥാപനത്തിൽ മുക്കുപണ്ടങ്ങൾ പണയംെവച്ചാണ് തട്ടിപ്പ് നടത്തിയത്. വെള്ളിയാഴ്ച രാവിലെ പെരിങ്ങോം സഹകരണ ഇൻസ്പെക്ടർ ഷൈനി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലായത്. ഉടൻ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. രാത്രി വൈകിയും പരിശോധന തുടരുകയാണ്. പരിശോധന നടക്കുന്നതിനിടയിൽ സൊസൈറ്റിയിൽനിന്ന് പുറത്തുപോയ സെക്രട്ടറി കെ.വി. പ്രദീപൻ പിന്നീട് തിരിച്ചുവന്നില്ല. സെക്രട്ടറിയുടെ ചുമതലയിലായിരുന്നു മുഴുവൻ സ്വർണ പണയങ്ങളുമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി പത്തുവരെ നടന്ന പരിശോധനയിൽ രണ്ടുകോടിയോളം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
Next Story